top of page

The struggle and violation of the law. 

  • Writer: Admin
    Admin
  • Feb 6, 2020
  • 1 min read


ree

എല്ലാ സമരങ്ങളും നിയമലംഘനങ്ങളല്ല. പക്ഷേ പൊതുജനത്തിന് ബുദ്ധിമുട്ട് സൃഷ്ട്ടിക്കുന്ന സമരങ്ങളെല്ലാം നിയമവിരുദ്ധമാണ് നിയമലംഘനമാണ്

ഒരു ബസ് സർവീസ് ഇന്ന് ഓടണോ വേണ്ടയോ എന്ന് അതിന്റെ മുതലാളിക്ക് തീരുമാനിക്കാം എന്നാൽ ആ റൂട്ടിലുള്ള എല്ലാ ബസുകളും നിർത്തിവെക്കണമെങ്കിൽ അതിന് കാരണം ബോധിപ്പിക്കണം അല്ലങ്കിൽ നടപടിയുണ്ടാകും അപ്രതീക്ഷമായി ഉണ്ടാവുന്ന ഹർത്താലുകൾ എത്രത്തോളം ജനദ്രോഹപരമോ അതുപോലെതന്നെയാണ് പെട്ടെന്നുള്ള കടയടപ്പും ,

പറഞ്ഞുവരുന്നത് !!

പൗരത്വന്യായികരണ സദസ്സ് നടക്കുമ്പോൾ ആ പ്രദേശത്തുള്ള കടകളടക്കുന്നത് ഒരു സമരംതന്നെയാണ് പക്ഷേ നിയമവിരുദ്ധവുമാണ് അതിന്റെ പേരിൽ നിയമപാലകരിൽ നിന്നും ചോദ്യങ്ങളുണ്ടാവും ആവശ്യമെങ്കിൽ നടപടിയുണ്ടാകും അതെല്ലാം തരണം ചെയ്യാൻ ചങ്കൂറ്റമുള്ളവർ മാത്രം ഈ ഏർപ്പാടിന് നിന്നുകൊടുത്താൽ മതി, നിങ്ങളുടെ സമരങ്ങൾക്ക് പോലീസും നിയമവുമൊക്കെ പിന്തുണ പ്രഖ്യാപിക്കണമെന്ന് ആഗ്രഹിക്കുന്നത് വിഡ്ഢിത്തമാണ് . ആവേശത്തിൽ സമരത്തിൽ പങ്കെടുക്കുകയും നടപടിയുണ്ടാവുമ്പോൾ കരയുകയും നെഞ്ചത്തടിച്ചു നിലവിളിക്കുകയും ചെയ്യുന്നത് ഭീരുത്വമാണ്

നിങ്ങൾ വ്യക്തിപരമായി നിങ്ങളുടെ സ്ഥാപനങ്ങൾ അടച്ചിടുന്നപോലെയാവില്ല ഇത്തരം സമരമാർഗങ്ങൾ അത്‌ പൊതുജനത്തെക്കൂടി ബാധിക്കുന്ന പ്രശ്നമാണ് എന്ന് തിരിച്ചറിയുക

സമരങ്ങൾക്ക് ചുവപ്പു പാരവാതിനിയും പട്ടും സമ്മാനമായി ലഭിക്കില്ല കേസും ലാത്തിയുമൊക്കെയാവും നിങ്ങളെ സ്വീകരിക്കുക അങ്ങനെ ജീവൻതന്നെ നൽകി നേടിയെടുത്തതാണ് ഈ രാജ്യത്തിന്റെ സ്വതന്ത്രവും നിലവിലുള്ള അവകാശങ്ങളുമെല്ലാം

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ സമരം സമരത്തിന്റെ വഴിക്കും

1 Comment


Hari Krizhnan
Hari Krizhnan
Feb 6, 2020

,,😯

Like

Comments

bottom of page