top of page

പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തിൽ

  • Writer: Admin
    Admin
  • Feb 6, 2020
  • 1 min read


പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തിൽ, #ശെരിയെത്ത്ഭരണഘടന, #ഹൈന്ദവഭരണ ഘടന, ക്രിസ്ത്യൻഭരണ ഘടന എന്നിങ്ങനെ നമ്മുടെ ഭരണഘടക്ക് മാറ്റം ഉണ്ടായിത്തീരും ( ഭാവിയിൽ) എന്ന തരത്തിൽ കുപ്രചരണം സോഷ്യൽ മീഡിയയിലും മറ്റും ഇപ്പോൾ ധാരാളമായി കണ്ടുവരുന്നു. അതിനു ചില പാശ്ചാത്യ രാജ്യങ്ങളിൽ സംഭവിച്ച കാര്യങ്ങൾ ഉദാഹരണം ആയി ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ നമ്മുടെ ഭാരതത്തെ ഒരു മത-അധിഷ്ഠിത രാഷ്ട്രവും നമ്മുടെ ഭരണഘടനയെ മത-ഭരണ ഘടനയും ആക്കി മാറ്റാൻ പറ്റും, ഭാവിയിൽ അങ്ങനെ ഒക്കെ ആയിത്തീരും എന്നൊക്കെ ചിന്തിക്കുന്നവർ സത്യത്തിൽ മണ്ടന്മാരാണ്.

നമ്മുടെ സുപ്രീം കോടതി പലതവണ ആവർത്തിച്ചതാണ് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ (Basic structure ) ഭേദഗതി ചെയ്യാൻ സാധിക്കുകയില്ല എന്ന്. ഭരണഘടനാ ശിൽപികൾ മതേതര രാഷ്ട്രമായി തന്നെ ഭാരതത്തെ എന്നെന്നും നിലനിർത്താനായി ചെയ്തുവച്ച മഹത്തായ കർമം തന്നെയാണിത്. മറ്റു രാഷ്ട്രങ്ങളിലെ ഭരണഘടനയിൽ നിന്നും നമ്മുടെ ഭരണഘടനയെ വിഭിന്നമാക്കുന്നതും ശ്രേഷ്ഠം ആക്കുന്നതും ഇത് കൊണ്ട് തന്നെ ആണ്. ആർക്കും ഒരുകാലത്തും അടിസ്ഥാന ഘടനയെ മാറ്റം വരുത്താനാകില്ല.

കേശവ ആനന്ദ ഭാരതി vs ഗവണ്മെന്റ് ഓഫ് കേരള കേസിലെ സുപ്രധാന വിധിയിലൂടെ യും 1994 ലെ പുനർവിധിയിലുടെയും കോടതി ഇതിനെ സംബന്ധിച്ചു കൂടുതൽ വ്യക്തമാക്കിയിട്ടുള്ളതാണ്. അല്ലായിരുന്നെങ്കിൽ ഭൂരിപക്ഷമുള്ള ഹിന്ദുക്കൾ ഭാരതത്തെ എപ്പോഴേ ഹിന്ദുരാഷ്ട്രമാക്കിയേനെ. അതുകൊണ്ട് നാളെ ഏതെങ്കിലും മതത്തിനോ സംഘടനക്കോ ഭാരതത്തെ മതരാഷ്ട്രം ആക്കി സ്വന്തമാക്കിക്കളയാം എന്ന് ചിന്തിക്കുന്നത് വ്യാമോഹം മാത്രം ആയിരിക്കും.

 
 
 

Comments


Comments

Popular Stories

bottom of page